ഇ​ന്ത്യ​യ്ക്ക് സ്പു​ട്നി​ക് വാ​ക്സി​ൻ ന​ൽ​കു​മെ​ന്ന് റ​ഷ്യ; പു​ടി​ന് ന​ന്ദി പ​റ​ഞ്ഞ് പ്ര​ധാ​ന​മ​ന്ത്രി

10:49 PM Apr 28, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി ഇ​ന്ത്യ​യ്ക്ക് സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മ​ർ പു​ടി​ന് ന​ന്ദി അ​റി​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

എ​ന്‍റെ സു​ഹൃ​ത്ത് പു​ടി​നു​മാ​യി മി​ക​ച്ച സം​ഭാ​ഷ​ണം ന​ട​ത്തി. നി​ല​വി​ലെ കോ​വി​ഡി​ന്‍റെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് ഞ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. കോ​വി​ഡി​നെ​തി​രാ​യ ഇ​ന്ത്യ​യു​ടെ പോ​രാ​ട്ട​ത്തി​ന് സ​ഹാ​യ​വും പി​ന്തു​ണ​യു​മ​റി​യി​ച്ച പു​ടി​നോ​ട് ന​ന്ദി അ​റി​യി​ച്ചു. മോ​ദി ട്വീ​റ്റ് ചെ​യ്തു.

കോ​വി​ഡി​നെ​തി​രെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത സ്പു​ട്നി​ക് വാ​ക്സി​ന്‍ ഇ​ന്ത്യ​ക്ക് ഉ​ട​ന്‍ ന​ല്‍​കു​മെ​ന്നാ​ണ് റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മ​ര്‍ പു​ടി​ന്‍ അ​റി​യി​ച്ച​ത്. മേ​യ് ഒ​ന്നി​ന് റ​ഷ്യ​ന്‍ നി​ര്‍​മി​ത വാ​ക്സീ​നാ​യ സ്പു​ട്നി​ക് വാ​ക്സീ​ന്‍ ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​ക്കും റ​ഷ്യ​ക്കു​മി​ട​യി​ല്‍ ടു ​പ്ല​സ് ടു ​സം​ഭാ​ഷ​ണ​ത്തി​നും ധാ​ര​ണ​യാ​യി. വി​ദേ​ശ​കാ​ര്യ പ്ര​തി​രോ​ധ മ​ന്ത്രി​മാ​ര്‍​ക്കി​ട​യി​ലാ​കും ച​ര്‍​ച്ച.