മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാല് മരണം. മുംബൈയ്ക്ക് സമീപം മുംബ്രയിലെ പ്രൈം ക്രിട്ടികെയർ ആശുപത്രിയിലാണ് അപകടം സംഭവിച്ചത്.
തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ രോഗികളാണ് മരിച്ചത്. സംഭവ സമയം 20ഓളം രോഗികൾ ആശുപത്രിയിലുണ്ടായിരുന്നു. മറ്റ് രോഗികളെ രക്ഷിച്ചു.
തീപടരുന്നത് കണ്ട പ്രദേശവാസികളാണ് രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടത്. ഷോർട്ട്സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നൽകുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.
മഹാരാഷ്ട്രയിലെ ആശുപത്രിയിൽ തീപിടിത്തം; നാല് മരണം
10:27 PM Apr 28, 2021 | Deepika.com