മൂ​ന്നാം ഘ​ട്ട വാ​ക്സി​നേ​ഷ​ൻ; മൂ​ന്നു മ​ണി​ക്കൂ​റി​നി​ടെ 80 ല​ക്ഷം ര​ജി​സ്ട്രേ​ഷ​നു​ക​ൾ

09:49 PM Apr 28, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: 18 വ​യ​സ് മു​ത​ൽ 44 വ​യ​സ് വ​രെ​യു​ള്ള​വ​ർ​ക്ക് വേ​ണ്ടി മേ​യ് ഒ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കു​ന്ന വാ​ക്സി​നേ​ഷ​നാ​യു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. മൂ​ന്ന് മ​ണി​ക്കൂ​റി​നു​ള്ളി​ൽ 80 ല​ക്ഷം പേ​രാ​ണ് ര​ജി​സ്ട്ര​ർ ചെ​യ്ത​ത്.

18 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള എ​ല്ലാ​വ​ർ​ക്കും കോ​വി​ൻ പോ​ർ​ട്ട​ലി​ലോ ആ​രോ​ഗ്യ സേ​തു​ആ​പ്പി​ലോ ര​ജി​സ്റ്റ​ർ ചെ​യ്യാം. തു​ട​ക്ക​ത്തി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തേ​ണ്ട കോ​വി​ന്‍ ആ​പ്പി​ല്‍ ചി​ല ത​ക​രാ​റു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് അ​തെ​ല്ലാം പ​രി​ഹ​രി​ച്ച​താ​യി ആ​രോ​ഗ്യ​സേ​തു അ​ധി​കൃ​ത​ര്‍ ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ഏ​പ്രി​ല്‍ 28-ന് ​നാ​ലു​മ​ണി മു​ത​ലാ​ണ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ച​ത്.

അ​തേ​സ​മ​യം, സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ കോ​വി​ഡ് വാ​ക്സി​നാ​യ കോ​വി​ഷീ​ൽ​ഡി​ന്‍റെ വി​ല കു​റ​ച്ചു. 400 രൂ​പ​യി​ൽ നി​ന്നും 300 രൂ​പ​യാ​യി നി​ശ്ച​യി​ച്ച് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ൽ​കും.

കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന്‍റെ വി​ല​യി​ൽ 25 ശ​ത​മാ​നം കു​റ​ച്ചു​വെ​ന്നും 400 രൂ​പ​യി​ൽ നി​ന്നും 300 രൂ​പ​യാ​യി കു​റ​ച്ച് വാ​ക്സി​ന്‍റെ വി​ല പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് അ​ദാ​ർ പു​നെ​വാ​ലെ അ​റി​യി​ച്ചു.