കോ​വി​ഡി​ൽ വ​ല​ഞ്ഞ് ക​ർ​ണാ​ട​ക; പ്ര​തി​ദി​ന രോ​ഗി​ക​ൾ 39,000 ക​ട​ന്നു

09:05 PM Apr 28, 2021 | Deepika.com
ബം​ഗ​ളൂ​രു: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ വ​ല​ഞ്ഞ് ക​ർ​ണാ​ട​ക. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്ഥാ​ന​ത്ത് 39,047 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​താ​ദ്യ​മാ​യാ​ണ് ക​ർ​ണാ​ട​ക​ത്തി​ൽ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​ത്രെ​യും അ​ധി​കം ഉ​യ​രു​ന്ന​ത്.

ഇ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്ത കേ​സു​ക​ളി​ൽ 22,596 രോ​ഗി​ക​ളും ബം​ഗ​ളൂ​രു​വി​ലാ​ണ്. ഇ​തോ​ടെ ക​ർ​ണാ​ട​ക​യി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 14.39 ല​ക്ഷ​മാ​യി.

ക​ർ​ണാ​ട​ക​ത്തി​ൽ 3 ല​ക്ഷം കോ​വി​ഡ് രോ​ഗി​ക​ൾ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​തി​ൽ ര​ണ്ട് ല​ക്ഷ​വും ബം​ഗ​ളൂ​രു​വി​ലാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച 31,000 കേ​സു​ക​ളാ​ണ് ക​ർ​ണാ​ട​ക​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.