ന്യൂഡൽഹി: കോവിഷീൽഡ് വാക്സിന്റെ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനെവാലയ്ക്ക് കേന്ദ്രസർക്കാർ വൈ കാറ്റഗറി സുരക്ഷയൊരുക്കി. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സിആർപിഎഫിനാണ് സുരക്ഷാ ചുമതല.
അതേസമയം, സെറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഷീൽഡിന്റെ വില കുറച്ചു. 400 രൂപയിൽ നിന്നും 300 രൂപയായി നിശ്ചയിച്ച് സംസ്ഥാനങ്ങൾക്ക് നൽകുമെന്നാണ് അദാർ പുനെവാല അറിയിച്ചത്.
അദാർ പൂനെവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്രം
08:15 PM Apr 28, 2021 | Deepika.com