ര​ണ്ടാം ഡോ​സ് എ​ടു​ത്ത​വ​ർ​ക്ക് മു​ൻ​ഗ​ണ​ന; കേ​ന്ദ്ര​ത്തി​ൽ നി​ന്നും ആ​വ​ശ്യ​ത്തി​ന് വാ​ക്സി​ൻ ല​ഭി​ക്കു​ന്നി​ല്ല: മു​ഖ്യ​മ​ന്ത്രി

06:25 PM Apr 28, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​ത്തി​ൽ നി​ന്നും ആ​വ​ശ്യ​ത്തി​ന് കോ​വി​ഡ് വാ​ക്സി​ൻ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും കേ​ന്ദ്രം അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ന്ദ്ര​മാ​ണ് ഇ​പ്പോ​ൾ വാ​ക്സി​ൻ ന​ൽ​കേ​ണ്ട​ത്. ഉ​ള്ള​ത് വെ​ച്ചേ വാ​ക്സി​ൻ ന​ൽ​കാ​ൻ സാധിക്കൂയെന്നും അദ്ദേഹം വ്യക്തമാക്കി.

നേ​ര​ത്തെ വാ​ക്സി​ൻ എ​ടു​ത്ത​വ​രു​ണ്ട്. അ​വ​ർ​ക്ക് ര​ണ്ടാം ഡോ​സ് സ​മ​യ​ത്ത് ന​ൽ​കു​ക എ​ന്ന​ത് പ്ര​ധാ​ന​മാ​ണ്. ര​ണ്ടാ​മ​ത്തെ ഡോ​സ് ന​ൽ​കാ​നു​ള്ള ക​രു​ത​ൽ കൈ​യി​ൽ വേ​ണം. ആ ​രീ​തി​യി​ൽ വാ​ക്സി​ൻ ക്ര​മീ​ക​രി​ക്കും.

18നും 45​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ത​ന്നെ വാ​ക്സി​ൻ ന​ൽ​കും. കേ​ര​ളം മൂ​ന്ന് മാ​സം കൊ​ണ്ട് ഒ​രു കോ​ടി വാ​ക്സി​ൻ വാ​ങ്ങും. ഭാ​ര​ത് ബ​യോ​ടെ​ക്കി​ൽ നി​ന്നും വാ​ക്സി​ൻ വാ​ങ്ങാ​ൻ 189 കോ​ടി രൂ​പ ചെ​ല​വു​ണ്ട്. സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്ന് വാ​ക്സി​ൻ വാ​ങ്ങാ​ൻ 294 കോ​ടി രൂ​പ ചെ​ല​വ് വ​രും.

കോ​വി​ഡ് വാ​ക്സി​ന് വ്യ​ത്യ​സ്ത വി​ല ചു​മ​ത്തു​ന്ന ന​യം കേ​ന്ദ്രം തി​രു​ത്ത​ണം. കേ​ന്ദ്ര​ത്തി​ന് ന​ൽ​കു​ന്ന അ​തേ വി​ല​യ്ക്ക് സം​സ്ഥാ​ന​ങ്ങ​ൾ​ക്കും വാ​ക്സി​ൻ ല​ഭ്യ​മാ​ക്ക​ണം. സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്ന് വാ​ക്സി​ൻ വാ​ങ്ങാ​ൻ 294 കോ​ടി രൂ​പ ചെ​ല​വ്. വാ​ക്സീ​ൻ വി​ല സം​ബ​ന്ധി​ച്ച് ഹൈ​ക്കോ​ട​തി​യി​ലും സു​പ്രീം കോ​ട​തി​യി​ലും കേ​സു​ക​ളു​ണ്ട്. വി​ധി വ​ന്ന ശേ​ഷ​മാ​യി​രി​ക്കും ഓ​ർ​ഡ​ർ കൊ​ടു​ക്കു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.