തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്തമായി തുടരുകയാണ്. ഇന്ന് 35,013 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 41 മരണങ്ങളും 24 മണിക്കൂറിനിടെ സംഭവിച്ചു. രോഗികളുടെ എണ്ണവും മരണവും ഇത്രയും ഉയരുന്നതും സംസ്ഥാനത്ത് ആദ്യമാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34 ശതമാനമായി ഉയർന്നു. 1,38,190 പരിശോധനകളാണ് 24 മണിക്കൂറിനിടെ നടത്തിയത്. നിലവിൽ സംസ്ഥാനത്ത് 2,66,646 പേർ കോവിഡ് ചികിത്സയിലുണ്ട്.എറണാകുളം ജില്ലയിൽ ഇന്ന് അയ്യാരത്തിലധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട്, തൃശൂർ ജില്ലകളിൽ രോഗികളുടെ പ്രതിദിന വർധന 4,000 കടന്നു.
ജില്ല തിരിച്ച് രോഗികൾ: എറണാകുളം- 5,287, കോഴിക്കോട്- 4,317 തൃശൂർ- 4,107, മലപ്പുറം- 3,684, തിരുവനന്തപുരം- 3,210, കോട്ടയം- 2,917, ആലപ്പുഴ- 2,235, പാലക്കാട്- 1,920, കണ്ണൂർ- 1,857, കൊല്ലം- 1,422, ഇടുക്കി- 1,251, പത്തനംതിട്ട- 1,202, കാസർഗോഡ്- 872, വയനാട്- 732
സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ ഗുരുതരമായ സാഹചര്യത്തിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ആഞ്ഞടിക്കുന്നു; ഇന്ന് 35,013 പേർക്ക് രോഗം
05:52 PM Apr 28, 2021 | Deepika.com