സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ വേ​ണ്ട; പ്രാദേശിക നിയന്ത്രണം മതിയെന്ന് മ​ന്ത്രി​സ​ഭാ തീ​രു​മാ​നം

03:43 PM Apr 28, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ വേ​ണ്ടെ​ന്ന് മ​ന്ത്രി​സ​ഭാ യോ​ഗ തീ​രു​മാ​നം. ലോ​ക്ക്ഡൗ​ണ്‍ വേ​ണ്ടെ​ന്ന് സ​ര്‍​വ​ക​ക്ഷി​യോ​ഗം ചേ​ര്‍​ന്നെ​ടു​ത്ത തീ​രു​മാ​ന​മാ​ണ്. അ​തി​ല്‍ നി​ന്ന് നി​ല​വി​ല്‍ മാ​റി​ചി​ന്തി​ക്കേ​ണ്ട​തി​ല്ല. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി പ്രാ​ദേ​ശി​ക നി​യ​ന്ത്ര​ണം മ​തി​യെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

രാ​ജ്യ​ത്ത് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 15 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലു​ള്ള ജി​ല്ല​ക​ളി​ല്‍ ലോ​ക്ക്ഡൗ​ണ്‍ വേ​ണ്ടി​വ​രു​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ലോ​ക്ക്ഡൗ​ൺ വേ​ണ്ടെ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം.

18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് ന​ല്‍​കു​ന്ന​തി​നു​ള്ള വാ​ക്സി​ന്‍ വാ​ങ്ങു​ന്ന​ത് സം​ബ​ന്ധി​ച്ചും മ​ന്ത്രി​സ​ഭാ യോ​ഗം ച​ർ​ച്ച ചെ​യ്തു. ഒ​രു കോ​ടി ഡോ​സ് വാ​ക്സി​ന്‍ വാ​ങ്ങാ​നാ​ണ് തീ​രു​മാ​നം. 70 ല​ക്ഷം ഡോ​സ് കോ​വി​ഷീ​ല്‍​ഡും 30 ല​ക്ഷം ഡോ​സ് കോ​വാ​ക്സി​നും വാ​ങ്ങാ​നാ​ണ് തീ​രു​മാ​നം.