കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ സന്ദീപ് നായർക്കും സരിത്തിനും ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ എട്ട് മാസമായി ഇരുവരും ജയിലിലാണ്.
അതേസമയം, കോഫെപോസ ചുമത്തിയതിനാൽ പ്രതികൾക്ക് പുറത്തിറങ്ങാൻ സാധിക്കില്ല. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതികളാണ് ഇരുവരും. ഇതിൽ സന്ദീപ് നായർക്ക് കസ്റ്റംസ് കേസിലും എൻഐഎ കേസിലും ജാമ്യം ലഭിച്ചിരുന്നു.
സ്വർണക്കടത്ത് കേസ്: സന്ദീപ് നായർക്കും സരിത്തിനും ജാമ്യം
12:21 PM Apr 28, 2021 | Deepika.com