ഭൂ​ക​ന്പ​മു​ണ്ടാ​യ ആ​സാ​മി​ന് എ​ല്ലാ സ​ഹാ​യ​വും വാ​ഗ്ദാ​നം ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി

12:05 PM Apr 28, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഭൂ​ക​ന്പ​മു​ണ്ടാ​യ ആ​സാ​മി​ന് എ​ല്ലാ സ​ഹാ​യ​വും വാ​ഗ്ദാ​നം ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കേ​ന്ദ്ര​ത്തി​നു സാ​ധി​ക്കു​ന്ന എ​ല്ലാ സ​ഹാ​യ​വും ന​ൽ​കും. ആ​സാം മു​ഖ്യ​മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ളു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. ആ​സാ​മി​ലെ ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​സാ​മി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് ശ​ക്ത​മാ​യ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് ദേ​ശീ​യ ഭൂ​ക​മ്പ ശാ​സ്ത്ര കേ​ന്ദ്രം അ​റി​യി​ച്ചു. ആ​സാ​മി​ലെ സോ​ന​ത്പു​രി​ലാ​ണ് ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം.