സി​ദ്ദീ​ഖ് കാ​പ്പ​ന് മു​റി​വേ​റ്റി​രു​ന്നു​വെ​ന്ന് മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട്: കോ​വി​ഡ് മു​ക്ത​നാ​യ​തി​നെ തു​ട​ർ​ന്ന് ജ​യി​ലി​ലേ​ക്ക് മാ​റ്റി

11:34 AM Apr 28, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദീ​ഖ് കാ​പ്പ​ന് ജ‍​യി​ലി​ൽ​വ​ച്ച് മു​റി​വേ​റ്റി​രു​ന്നു​വെ​ന്ന് മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട്. കാ​പ്പ​ന്‍റെ ആ​രോ​ഗ്യ സ്ഥി​തി​യെ​ക്കു​റി​ച്ച് സു​പ്രീം കോ​ട​തി​ക്ക് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

കോ​വി​ഡ് മു​ക്ത​നാ​യ കാ​പ്പ​നെ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യെ​ന്നും മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് സി​ദ്ദീ​ഖ് കാ​പ്പ​ന്‍റെ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് യു​പി സ​ർ​ക്കാ​രി​നോ​ട് സു​പ്രീം​കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

സി​ദ്ദീ​ഖി​നെ മ​ഥു​ര മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ട്ടി​ലി​ൽ ച​ങ്ങ​ല​കൊ​ണ്ടു ബ​ന്ധി​ച്ചു കി​ട​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നും ഉ​ട​ൻ മാ​റ്റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ റെ​യ്ഹാ​ന​ത്ത് ന​ൽ​കി​യ ക​ത്ത് പ​രി​ഗ​ണി​ക്ക​വേ​യാ​ണ് സു​പ്രീം​കോ​ട​തി മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.