ഓ​ക്സി​ജ​ൻ ക്ഷാ​മ​മി​ല്ലെ​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ്; ആ​ഗ്ര​യി​ൽ പ്രാ​ണ​വാ​യു കി​ട്ടാ​തെ മ​രി​ച്ച​ത് ഏ​ട്ടു പേ​ർ

10:24 AM Apr 28, 2021 | Deepika.com
ആ​ഗ്ര: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ഗ്ര​യി​ൽ എ​ട്ട് കോ​വി​ഡ് രോ​ഗി​ക​ൾ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ മ​രി​ച്ചു. ആ​ഗ്ര​യി​ലെ പാ​രാ​സ് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ഓ​ക്‌​സി​ജ​ന്‍ ക്ഷാ​മ​ത്തെ​ക്കു​റി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ അ​റി​യി​ച്ചി​രു​ന്ന​താ​ണെ​ന്നും എ​ന്നാ​ൽ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ പ്ര​തി​ക​രി​ച്ചു.

സം​സ്ഥാ​ന​ത്ത് ഓ​ക്സി​ജ​ൻ ക്ഷാ​മ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ആ​വ​ർ​ത്തി​ച്ച് പ​റ​യു​ന്ന​തി​നി​ടെ​യ​ണ് ഈ ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്. അ​തേ​സ​മ​യം, ആ​ഗ്ര​യി​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മ​മു​ണ്ടെ​ന്നും രോ​ഗി​ക​ളു​ടെ എ​ണ്ണം പെ​ട്ടെ​ന്ന് കൂ​ടി​യ​താ​ണ് പ്ര​ശ്ന​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നു​മാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.