തൃശൂർ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വിയ്യൂർ സെൻട്രൽ ജയിലിലും സ്ഥിതി ഗുരുതരമാകുന്നു. ജയിലിലെ 15 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 14 അന്തേവാസികൾക്കും ഒരു ഉദ്യോഗസ്ഥനുമാണ് കോവിഡ് ബാധിച്ചത്. ഇവരെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
അതേസമയം, കണ്ണൂർ സെൻട്രൽ ജയിലിലും കോവിഡ് വ്യാപനം ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 175ലധികം പേർക്കാണ് കോവിഡ് പോസിറ്റിവായത്. പരോൾ കഴിഞ്ഞ് ജയിലിലെത്തിയ രണ്ടുപേർക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ രോഗം ബാധിച്ചവരെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റിയിട്ടുണ്ട്.
കോവിഡ് കൂടുന്നു: വിയ്യൂർ സെൻട്രൽ ജയിലിലും ഗുരുതര സ്ഥിതി
09:48 AM Apr 28, 2021 | Deepika.com