തിരുവനന്തപുരം: വർക്കല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരിച്ചു. അഡീഷണൽ സബ് ഇൻസ്പെക്ടറായ സാജൻ (56) ആണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു മരണം സംഭവിച്ചത്.
അടുത്തമാസം സർവീസിൽ നിന്ന് വിരമിക്കാനിരിക്കുകയായിരുന്നു. വർക്കല പോലീസ് സ്റ്റേഷനിൽ പല കാലങ്ങളിലായി 14 വർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വർക്കല സ്റ്റേഷനിലെ അഡീഷണൽ സബ് ഇൻസ്പെക്ടർ കോവിഡ് ബാധിച്ച് മരിച്ചു
09:31 AM Apr 28, 2021 | Deepika.com