ബം​ഗ​ളൂ​രു​വി​ൽ ചി​കി​ത്സ കി​ട്ടാ​തെ മ​ല​യാ​ളി മ​രി​ച്ചു

09:23 AM Apr 28, 2021 | Deepika.com
ബം​ഗ​ളൂ​രു: കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ ബം​ഗ​ളൂ​രു​വി​ൽ ചി​കി​ത്സ കി​ട്ടാ​തെ മ​ല​യാ​ളി മ​രി​ച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി ശാ​ന്ത ശ്രീ​ധ​ര​നാ​ണ് മ​രി​ച്ച​ത്.

മ​ക്ക​ൾ മൂ​ന്ന് ആ​ശു​പ​ത്രി​ക​ളി​ൽ അ​മ്മ​യ്ക്കാ​യി ചി​കി​ത്സ തേ​ടി​യെ​ത്തി​യെ​ങ്കി​ലും വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ കൈ​യൊ​ഴി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ചി​കി​ത്സ ല​ഭി​ക്കാ​തെ​യാ​ണ് ശാ​ന്ത മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്.

ഇ​തി​നി​ടെ, ത​മി​ഴ്നാ​ട്ടി​ലും ചി​കി​ത്സ കി​ട്ടാ​തെ കോ​വി​ഡ് ബാ​ധി​ത​ൻ മ​രി​ച്ചു. വെ​ല്ലൂ​രി​ലാ​ണ് സം​ഭ​വം. വൈ​ദ്യ​ലിം​ഗം എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. ഇദ്ദേഹത്തിന് രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് ഏ​ഴ് ആ​ശു​പ​ത്രി​ക​ൾ ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും ആ​രും ചി​കി​ത്സ ന​ൽ​കി​യി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.