തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ദിനം ഇഎംസിസി എംഡി ഷിജു എം. വർഗീസിന്റെ കാർ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ. തിരുവനന്തപുരം സ്വദേശിയായ ക്വട്ടേഷൻ സംഘാംഗമാണ് പിടിയിലായത്. സംഘം രക്ഷപെട്ട കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
നാല് പേർ ഉൾപ്പെട്ട സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചിരുന്നു. ഷിജു വർഗീസിനും സംഭവത്തിൽ പങ്കുണ്ടോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.
പെട്രോൾ നിറച്ച കുപ്പിയെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് ഷിജു വർഗീസ് പരാതി നൽകിയത്. കുരീപ്പള്ളിയിലെ റബർ തോട്ടത്തിന് സമീപമായിരുന്നു സംഭവം. ദ്രാവകം നിറച്ച കുപ്പിയിൽ തീ കത്തിച്ച് തന്റെ വാഹനത്തിന് നേരെ എറിയുകയായിരുന്നുവെന്ന് ഷിജു പറഞ്ഞു.
ഇഎംസിസി എംഡിയുടെ കാർ ആക്രമിച്ച കേസ്; ഒരാൾ പിടിയിൽ
09:11 AM Apr 28, 2021 | Deepika.com