വെന്റിലേറ്ററിലുണ്ടായിരുന്ന രോഗികളാണ് മരിച്ചത്. രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെയാണ് മരണം സംഭവിച്ചതെന്ന് താനെ മുൻസിപ്പൽ കോർപറേഷൻ അറിയിച്ചു. രക്ഷപെടുത്തിയ രോഗികളെ മറ്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
തീയണക്കാനുള്ള ശ്രമം തുടരുകയാണ്. രണ്ട് ഫയർ എൻജിനും റെസ്ക്യൂ വാഹനം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.