ന്യൂഡൽഹി: ഓക്സിജന് ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി ഖത്തറും. ക്രയോജനിക് ടാങ്കറുകൾ ഉപയോഗിച്ച് ദിവസവും 40 മെട്രിക് ടൺ വീതം ലിക്വിഡ് ഓക്സിജൻ ആസാമിനു നൽകുമെന്നു ഭൂട്ടാൻ അറിയിച്ചു. കിഴക്കൻ ഭൂട്ടാനിലെ സാംദ്രുപ് ജോംഗ്ഖർ ജില്ലയിലെ മൊട്ടാംഗ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ പുതിയ പ്ലാന്റിൽ നിന്നാണ് ഇന്ത്യയിലേക്ക് ഓക്സിജൻ നൽകുക.
‘ഇന്ത്യയ്ക്ക് ഓക്സിജൻ നൽകുന്നതു കോവിഡിനെതിരായ പോരാട്ടത്തിൽ വിജയിക്കാനും വിലയേറിയ ജീവൻ രക്ഷിക്കാനുമുള്ള ശ്രമങ്ങളെ സഹായിക്കും. ഇന്ത്യയുമായുള്ള അതുല്യമായ അടുപ്പത്തിന്റെയും സൗഹൃദത്തിന്റെയും പ്രായോഗിക പ്രകടനമാണിത്’- ഭൂട്ടാനിലെ ഇന്ത്യൻ മിഷൻ പ്രസ്താവനയിൽ അറിയിച്ചു.
ഭൂട്ടാൻ കമ്പനിയായ എസ്ഡി ക്രയോജനിക്സ് ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡാണു പുതിയ പ്ലാന്റ് സ്ഥാപിച്ചത്. ഈ കമ്പനിയിൽ 51 ശതമാനം ആഭ്യന്തര നിക്ഷേപവും 49 ശതമാനം ആസാം ആസ്ഥാനമായുള്ള ഇന്ത്യൻ കമ്പനി മേഘാലയ ഓക്സിജൻ പ്രൈവറ്റ് ലിമിറ്റഡിന്റെ എഫ്ഡിഐ നിക്ഷേപവുമാണ്.
ഇന്ത്യയ്ക്ക് ദിവസവും 40 ടൺ ലിക്വിഡ് ഓക്സിജൻ; പുതിയ പ്ലാന്റുമായി ഭൂട്ടാൻ
08:03 AM Apr 28, 2021 | Deepika.com