ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനു ഇന്ത്യക്ക് സഹായഹസ്തവുമായി ഓസ്ട്രേലിയയുടെ മുന്‍താരം ബ്രെറ്റ് ലീ. ഒരു ബിറ്റ്കോയിൻ (ഇപ്പോഴത്തെ നിരക്കനുസരിച്ച് ഏകദേശം 40 ലക്ഷം രൂപ) ആണ് ഓസീസ് മുൻ പേസ് ബോളർ ബ്രെറ്റ് ലീ സംഭാവനയായി പ്രഖ്യാപിച്ചത്.
നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സും ഇന്ത്യക്ക് സഹായവുമായെത്തിയിരുന്നു. 37 ലക്ഷത്തോളം രൂപയാണ് കമ്മിന്‍സ് നല്‍കിയത്. പിന്നാലെയാണ് ബ്രെറ്റ് ലീയും സഹായവുമായി മുന്നോട്ടുവന്നത്.
‘ഇന്ത്യ എനിക്ക് എന്റെ രണ്ടാം വീട് പോലെയാണ്. കളിക്കുന്ന സമയത്തും വിരമിച്ചശേഷവും ഇവിടെനിന്ന് എനിക്കു ലഭിക്കുന്ന സ്നേഹം വളരെ വലുതാണ്.’ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ലീ കുറിച്ചു.
ഇന്ത്യയ്ക്ക് സഹായഹസ്തവുമായി ബ്രെറ്റ് ലീയും; സംഭാവനയായി 40 ലക്ഷം രൂപ
08:03 AM Apr 28, 2021 | Deepika.com