ക്രി​മി​ന​ൽ കേ​സ് പ്ര​തി​യി​ൽ നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി; പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

08:06 AM Apr 28, 2021 | Deepika.com
തൃ​ശൂ​ർ: ക്രി​മി​ന​ൽ കേ​സ് പ്ര​തി​യി​ൽ നി​ന്ന് 30,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ ഇ​രി​ങ്ങാ​ല​ക്കു​ട സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​ൻ അ​നൂ​പ് ലാ​ല​നെ തൃ​ശൂ​ർ റൂ​റ​ൽ എ​സ്പി ജി. ​പൂ​ങ്കു​ഴ​ലി സ​സ്പെ​ൻ​ഡ് ചെ​യ്തു.

കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി മാ​ർ​ട്ടി​ന്‍റെ പ​ക്ക​ൽ നി​ന്ന് മു​ൻ​പ് ക​ഞ്ചാ​വ് കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ കൈ​ക്കൂ​ലി വാ​ങ്ങി​യ​താ​യി വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. മാ​ർ​ട്ടി​ന്‍റെ ഫോ​ൺ റെ​ക്കോ​ർ​ഡു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ളാ​ണ് പോ​ലീ​സു​കാ​ര​നു​മാ​യു​ള്ള ബ​ന്ധം വ്യ​ക്ത​മാ​യ​ത്.

തി​ങ്ക​ളാ​ഴ്ച മാ​ർ​ട്ടി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് എ​സ്പി​യു​ടെ ന​ട​പ​ടി.