ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം; ഒ​രു റ​ൺ​സി​ന് ഡ​ൽ​ഹി ബാം​ഗ്ലൂ​രി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു

12:05 AM Apr 28, 2021 | Deepika.com
അ​ഹ​മ്മ​ദാ​ബാ​ദ്: ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ ഒ​രു റ​ണ്‍​സി​ന് തോ​ല്‍​പ്പി​ച്ച് റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍. അ​വ​സാ​ന ഓ​വ​റി​ല്‍ ജ​യി​ക്കാ​ന്‍ ഡ​ല്‍​ഹി​ക്ക് വേ​ണ്ടി​യി​രു​ന്ന​ത് 14 റ​ണ്‍​സാ​യി​രു​ന്നു. എ​ന്നാ​ല്‍ 12 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കാ​നേ ഋ​ഷ​ഭ് പ​ന്തി​നും ഷിം​റോ​ണ്‍ ഹെ​ട്മെ​യ​റി​നും സാ​ധി​ച്ചു​ള്ളു.

അ​ഞ്ചി​ന് 171 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ് ബം​ഗ്ലൂ​ര്‍ ക​ളി അ​വ​സാ​നി​പ്പി​ച്ച​ത്. എ​ന്നാ​ല്‍ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 170 റ​ണ്‍​സ് നേ​ടാ​നെ ഡ​ല്‍​ഹി​ക്ക് സാ​ധി​ച്ചു​ള്ളു. ഋ​ഷ​ഭ് പ​ന്ത് 58 റ​ണ്‍​സും ഷിം​റോ​ണ്‍ 53 റ​ണ്‍​സും നേ​ടി. പ​ന്താ​ണ് ഡ​ല്‍​ഹി​യു​ടെ ടോ​പ് സ്കോ​റ​ര്‍.

ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ബാം​ഗ്ലൂ​രിന്‍റെ സ്കോ​ര്‍ 30ല്‍ ​നി​ല്‍​ക്കെ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്ലി(12), ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും(17) മ​ട​ങ്ങി. തു​ട​ര്‍​ന്നെ​ത്തി​യ ഗ്ലെ​ന്‍ മാ​ക്സ്വെ​ല്ലും 25 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യി.

ത​ക​ര്‍​ച്ച​യു​ടെ വ​ക്കി​ലെ​ത്തി​യ ബാം​ഗ്ലൂ​രി​നെ ഡി​വി​ല്ലി​യേ​ഴ്സാ​ണ് ക​ര​ക​യ​റ്റി​യ​ത്. 42 പ​ന്തി​ല്‍ 75 റ​ണ്‍​സു​മാ​യി ഡി​വി​ല്ലി​യേ​ഴ്സ് പു​റ​ത്താ​കാ​തെ നി​ന്നു. സ്റ്റോ​യ്ന്‍​സി​ന്‍റെ അ​വ​സാ​ന ഓ​വ​റി​ല്‍ ഡി​വി​ല്ലി​യേ​ഴ്സ് മൂ​ന്ന് സി​ക്സ് ഉ​ള്‍​പ്പ​ടെ 23 റ​ണ്‍​സാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. ആ​ദ്യ പ​ന്ത് വൈ​ഡ് ആ​യി​രു​ന്നു.

ഇ​തോ​ടെ ബാം​ഗ്ലൂ​ര്‍ പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് ഇ​ടം​നേ​ടി.