തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന കേരളത്തിൽ കൂടുതൽ കോവിഡ് വാക്സിൻ എത്തിച്ചു. 2,20,000 ഡോസ് കോവിഷീൽഡ് വാക്സിനാണ് തിരുവനന്തപുരത്ത് എത്തിച്ചത്.
വാക്സിൻ മറ്റ് ജില്ലകളിലേക്കും വിതരണം ചെയ്യും. നേരത്തെ, 50 ലക്ഷം കോവിഡ് വാക്സിൻ വേണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, 3,68,840 ഡോസ് വാക്സിനാണ് കേരളത്തിൽ സ്റ്റോക്കുള്ളതെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. വാക്സിൻ സ്റ്റോക്കുണ്ടെങ്കിൽ മാത്രമേ ബുക്കിംഗ് സ്വീകരിക്കാനാകു എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
താത്കാലിക ആശ്വാസം; സംസ്ഥാനത്ത് 2,20,000 ഡോസ് വാക്സിൻ എത്തി
11:41 PM Apr 27, 2021 | Deepika.com