തൃശൂർ: ക്രിമിനൽ കേസ് പ്രതിയിൽ നിന്നും കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഇരിങ്ങാലക്കുട സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ അനൂപ് ലാലനെ തൃശൂർ എസ്പി ജി. പൂങ്കുഴലിയാണ് സസ്പെൻഡ് ചെയ്തത്.
കൊടകര കുഴൽപ്പണ കേസിൽ അറസ്റ്റിലയ മാർട്ടിൻ എന്നയാളിൽ നിന്നും കഞ്ചാവ് കേസ് ഒത്തു തീർപ്പാക്കാൻ അനൂപ് ലാൽ 30,000 രൂപ കൈക്കൂലി വാങ്ങിയായി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലാണ് സംഭവം വ്യക്തമായത്. പിന്നീട് ഇയാൾക്കെതിരെ നടപടിയെടുക്കുകയായിരുന്നു.
ക്രിമിനൽ കേസ് പ്രതിയിൽ നിന്നും കൈക്കൂലി വാങ്ങി; പോലീസുകാരന് സസ്പെൻഷൻ
11:16 PM Apr 27, 2021 | Deepika.com