പ​തി​നെ​ട്ട് വ​യ​സ് മു​ത​ലു​ള്ള​വ​രു​ടെ വാ​ക്സി​നേ​ഷ​ൻ; ര​ജി​സ്ട്രേ​ഷ​ൻ നാ​ളെ മു​ത​ൽ

10:49 PM Apr 27, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പ​തി​നെ​ട്ട് വ​യ​സ് മു​ത​ലു​ള്ള​വ​ർ​ക്കു​ള്ള വാ​ക്സി​നേ​ഷ​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ബു​ധ​നാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും. വൈ​കി​ട്ട് നാ​ല് മു​ത​ൽ കോ​വി​ൻ പോ​ർ​ട്ട​ലി​ലോ അ​ല്ലെ​ങ്കി​ൽ ആ​രോ​ഗ്യ​സേ​തു ആ​പ്പ് മു​ഖേ​ന​യോ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. മേ​യ് ഒ​ന്ന് മു​ത​ലാ​ണ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്.

അ​തേ​സ​മ‍​യം, ഓ​ക്സി​ജ​ൻ, വാ​ക്സി​ൻ, മ​രു​ന്നു​ക​ൾ മു​ത​ലാ​യ​വ​യു​ടെ ല​ഭ്യ​ത​ക്കു​റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ ഹൈ​ക്കോ​ട​തി​ക​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന കേ​സു​ക​ൾ ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി ആ​വ​ർ​ത്തി​ച്ചു. ദേ​ശീ​യ പ്ര​തി​സ​ന്ധി​യു​ടെ സ​മ​യ​ത്ത് കൈ​യും​കെ​ട്ടി നോ​ക്കി​നി​ൽ​ക്കാ​നാ​വി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ കേ​ൾ​ക്കു​ന്ന​തി​ൽ​നി​ന്ന് ഹൈ​ക്കോ​ട​തി​ക​ളെ ത​ട​യി​ല്ല. പ്ര​ശ്ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ ഹൈ​ക്കോ​ട​തി​ക​ൾ​ക്ക് എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ടു​ണ്ടെ​ങ്കി​ൽ, ത​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്നും ജ​സ്റ്റീ​സ് ഡി.​വൈ ച​ന്ദ്ര​ചൂ​ഡ്, എ​ൽ.​എ​ൻ റാ​വൂ, ര​വീ​ന്ദ്ര എ​സ്. ഭ​ട്ട് എ​ന്നി​വ​രു​ടെ ബെ​ഞ്ച് പ​റ​ഞ്ഞു.