തിരുവനന്തപുരം: മെഗാ വാക്സിനേഷൻ കേന്ദ്രങ്ങൾ രോഗവ്യാപന കേന്ദ്രങ്ങളാകുന്നുവെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ ആരോപണങ്ങളോട് പ്രതികരിക്കാൻ തയാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. "ഇതിനെല്ലാം പ്രതികരിക്കാൻ പോയാൽ ആ പറഞ്ഞതിന്റെ നിലവാരത്തിലല്ലേ ഞാനും പ്രതികരിക്കേണ്ടത്. ആ അന്തരീക്ഷം തന്നെ വല്ലാത്ത അവസ്ഥയിലാകും. വാക്സിൻ കുറവിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം'. മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മെഗാ വാക്സിനേഷൻ കേന്ദ്രങ്ങള്‍ രോഗവ്യാപന കേന്ദ്രങ്ങളാകുകയാണെന്നായിരുന്നു മുരളീധരന്റെ വിമര്‍ശനം. ഇതാരുടെ പദ്ധതിയാണെന്നും വാക്സിനേഷൻ കേന്ദ്രങ്ങളിൽ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ആ നിലവാരത്തിലേക്ക് താഴുന്നില്ല: മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി
08:04 PM Apr 27, 2021 | Deepika.com