തൃശൂർ: പ്രശസ്ത ബാലസാഹിത്യകാരി സുമംഗല(87) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
മിഠായിപ്പൊതി, പഞ്ചതന്ത്രം, മഞ്ചാടിക്കുരു എന്നിവയാണ് പ്രധാന കൃതികൾ. ലീലാ നമ്പൂതിരിപ്പാട് എന്നാണ് ശരിക്കുള്ള പേര്. സുമംഗല തൂലികാ നാമമാണ്. ഭർത്താവ് അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാട്. മക്കൾ ഡോ. ഉഷ നീലകണ്ഠൻ, നാരായണന്, അഷ്ടമൂര്‍ത്തി. സംസ്കാരം ബുധനാഴ്ച പാറമേക്കാവ് ശാന്തി ഘട്ടിൽ നടക്കും.
പ്രശസ്ത ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു
07:27 PM Apr 27, 2021 | Deepika.com