കോ​വി​ഡ് രോ​ഗി മ​രി​ച്ചു; ഡോ​ക്ട​ർ​മാ​രെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് ജ​ന​ക്കൂ​ട്ടം

07:04 PM Apr 27, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് രോ​ഗി മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് രോ​ഷാ​കു​ല​രാ​യ ജ​ന​ക്കൂ​ട്ടം ഡോ​ക്ട​ർ​മാ​രെ മ​ർ​ദി​ച്ചു. സം​ഭ​വ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ​ക്കും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റു. ഡ​ൽ​ഹി​യി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം.

കോ​വി​ഡ് ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച 67കാ​രി​യാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ മ​രി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ ഐ​സി​യു ബെ​ഡ്ഡ് ല​ഭ്യ​മ​ല്ലാ​യി​രു​ന്നു.

ഇ​വ​രു​ടെ മ​ര​ണ​വി​വ​ര​മ​റി​ഞ്ഞ് ത​ടി​ച്ചു കൂ​ടി​യ ജ​ന​ക്കൂ​ട്ടം ആ​ശു​പ​ത്രി​യി​ലേ​ക്ക് ഇ​ര​ച്ചു ക​യ​റി. തു​ട​ർ​ന്ന് ഡോ​ക്ട​ർ​മാ​രെ​യും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി​യാ​ണ് എ​ല്ലാ​വ​രെ​യും പി​രി​ച്ചു വി​ട്ട​ത്. പോ​ലീ​സ് ഏ​റെ വൈ​കി​യാ​ണ് ഇ​വി​ടെ​യെ​ത്തി​യ​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.