ഡ​ൽ​ഹി​യി​ൽ അ​ടു​ത്ത മാ​സം 44 ഓ​ക്സി​ജ​ൻ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കും: കേ​ജ​രി​വാ​ൾ

03:40 PM Apr 27, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ അ​ടു​ത്ത മാ​സം 44 ഓ​ക്സി​ജ​ൻ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ൾ ശ്വാ​സം​കി​ട്ടാ​തെ പി​ട​ഞ്ഞു​മ​രി​ക്കു​ന്ന​ത് തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് തീ​രു​മാ​നം.

താ​യ്‌​ല​ൻ​ഡി​ൽ നി​ന്ന് 18 ക്ര​യോ​ജ​നി​ക് ടാ​ങ്ക​റു​ക​ളും ഫ്രാ​ൻ​സി​ൽ നി​ന്ന് 21 ഓ​ക്സി​ജ​ൻ പ്ലാ​ന്‍റു​ക​ളും ഇ​റ​ക്കു​മ​തി ചെ​യ്യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ഓ​ക്സി​ജ​ൻ ല​ഭ്യ​ത​ക്കു​റ​വ് മൂ​ല​മു​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ട്ടെ​ന്നും ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ സ്ഥി​തി ഗ​ണ്യ​മാ​യി മെ​ച്ച​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഓ​ക്‌​സി​ജ​ന്‍ ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി എ​ട്ട് ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റു​ക​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര്‍​മി​ക്കും. അ​ടു​ത്ത ഒ​രു​മാ​സ​ത്തി​നു​ള​ളി​ല്‍ 36 പ്ലാ​ന്‍റു​ക​ള്‍ ഡ​ല്‍​ഹി സ​ര്‍​ക്കാ​റും നി​ര്‍​മി​ക്കു​ന്നു​ണ്ട്. ഇ​തി​ല്‍ 21 പ്ലാ​ന്‍റു​ക​ളാ​ണ് ഫ്രാ​ന്‍​സി​ല്‍ നി​ന്ന് വ​രു​ന്ന​ത്. 15 എ​ണ്ണം ത​ദ്ദേ​ശീ​യ​മാ​യി നി​ര്‍​മി​ക്കു​ന്ന​താ​ണ്- കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.