മെ​ഗാ വാ​ക്സീ​ൻ മേ​ള​ക​ള്‍ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം: വി. ​മു​ര​ളീ​ധ​ര​ൻ

03:26 PM Apr 27, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ വാ​ക്സീ​ൻ മേ​ള​ക​ള്‍ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. വാ​ക്സീ​ൻ മേ​ള​ക​ള്‍ കോ​വി​ഡ് പ​ര​ത്തു​ക​യാ​ണ്. ഇ​ത്ത​രം ത​ല​തി​രി​ഞ്ഞ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണം. ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​വ​ര്‍​ക്ക് കേ​ര​ള​ത്തി​ല്‍ ആ​വ​ശ്യ​ത്തി​ന് സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്നും മ​ന്ത്രി ആ​രോ​പി​ച്ചു.

പ​ണം ന​ല്‍​കി വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ സ​ഹാ​യി​ക്കാ​ൻ കോ​വി​ന്‍ ആ​പ്പി​ൽ അ​ട്ടി​മ​റി ന​ട​ത്തു​ക​യാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​രോ​പി​ച്ചു. കോ​വി​ന്‍ ആ​പ്പ് പ്ര​വ​ര്‍​ത്തി​ക്കാ​ത്തി​ന് പി​ന്നി​ല്‍ ആ​സൂ​ത്രി​ത​മാ​യ ഗൂ​ഡാ​ലോ​ച​ന​യു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ സ​ഹാ​യി​ക്കാ​നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​മ​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.