തെ​ര. ക​മ്മി​ഷ​ൻ ന​ട​പ​ടി തൃ​പ്തി​ക​രം; ലോ​ക്ഡൗ​ൺ ആ​വ​ശ്യ​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

03:25 PM Apr 27, 2021 | Deepika.com
കൊ​ച്ചി: വോ​ട്ടെ​ണ്ണ​ല്‍ ദി​ന​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ൺ ആ​വ​ശ്യ​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. മെ​യ് ര​ണ്ടി​ന് ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി കോ​ട​തി തീ​ർ​പ്പാ​ക്കി. അ​ന്നേ ദി​വ​സം സ​ര്‍​ക്കാ​രും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​നും സ്വീ​ക​രി​ച്ച മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ തൃ​പ്തി​ക​ര​മെ​ന്നു വി​ല​യി​രു​ത്തി​യാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി.

ഇ​തി​ൽ കോ​ട​തി​ക്കാ​യി ഒ​ന്നും ചെ​യ്യാ​നി​ല്ല. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ സ​ർ​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ കോ​ട​തി​ക്ക് സം​ശ​യ​മി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

വോ​ട്ടെ​ണ്ണ​ല്‍ ദി​ന​ത്തി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് തെ​ര​ഞ്ഞ​ടു​പ്പു ക​മ്മി​ഷ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു. ആ​ഹ്ലാ​ദ പ്ര​ക​ട​നം വി​ല​ക്കി​യി​ട്ടു​ണ്ടെ​ന്നും ക​മ്മി​ഷ​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ ദീ​പു ലാ​ല്‍ മോ​ഹ​ന്‍ പ​റ​ഞ്ഞു. വി​ജ​യി​ച്ച സ്ഥാ​നാ​ര്‍​ഥി​ക്കു വ​ര​ണാ​ധി​കാ​രി​യി​ല്‍​നി​ന്നു സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​നെ​ത്തു​മ്പോ​ള്‍ ര​ണ്ടു പേ​രെ മാ​ത്ര​മാ​ണ് ഒ​പ്പം കൂ​ട്ടാ​വു​ന്ന​തെ​ന്നും ക​മ്മി​ഷ​ന്‍ അ​റി​യി​ച്ചു.

മെ​യ് ഒ​ന്ന് അ​ര്‍​ധ രാ​ത്രി മു​ത​ല്‍ ര​ണ്ടാം തീ​യ​തി അ​ര്‍​ധ രാ​ത്രി വ​രെ ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി കൊ​ല്ല​ത്തെ അ​ഭി​ഭാ​ഷ​ക​ന്‍ അ​ഡ്വ വി​നോ​ദ് മാ​ത്യു വി​ല്‍​സ​ണ്‍ ആ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.