റായ്പുർ: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ അനന്തരവളും മുൻ എംപിയുമായ കരുണ ശുക്ല കോവിഡ് ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച റായ്പുരിലെ രാമകൃഷ്ണ കെയർ ആശുപത്രിയിലായിരുന്നു മരണം.
പ്രമുഖ കോൺഗ്രസ് നേതാവ് കൂടിയായ കരുണ ശുക്ല കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. റായ്പുരിലെ ബാലോദബസാറിൽ സംസ്കാരം ഇന്ന് നടക്കും.
വാജ്പേയിയുടെ അനന്തരവൾ കോവിഡ് ബാധിച്ച് മരിച്ചു
02:31 PM Apr 27, 2021 | Deepika.com