മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ മലപ്പുറം ജില്ലയിലെ 14 പഞ്ചായത്തുകളിൽ കൂടി ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇന്ന് അർധരാത്രി മുതൽ ഇവിടങ്ങളിൽ നിയന്ത്രണങ്ങൾ നിലവിൽ വരും.
പുറത്തൂർ, തെന്നല, തിരുവാലി, മൂന്നിയൂർ, വളവണ്ണ, എടവണ, ഉൗർങ്ങാട്ടിരി, വട്ടുകുളം, കീഴൂപ്പറമ്പ്, കുഴിമണ്ണ, വേങ്ങര, കണ്ണമംഗലം, കാളികാവ്, കൽപകഞ്ചേരി പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ.
തിങ്കളാഴ്ച 3,123 പേർക്കാണ് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചത്. എറണാകുളം, കോഴിക്കോട് ജില്ലകൾ കഴിഞ്ഞാൽ നിലവിൽ സംസ്ഥാനത്ത് ഏറ്റവും അധികം രോഗികളുള്ള ജില്ലയാണ് മലപ്പുറം. രോഗബാധ കൂടുതൽ കണ്ടെത്തിയ പഞ്ചായത്തുകളിലാണ് ജില്ലാ ഭരണകൂടം നിയന്ത്രണം കടുപ്പിച്ചത്.
മലപ്പുറത്ത് 14 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ
01:57 PM Apr 27, 2021 | Deepika.com