കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം നേ​തൃ​ത്വം പു​ന​സം​ഘ​ടി​പ്പി​ച്ചു

01:38 PM Apr 27, 2021 | Deepika.com
തൊ​ടു​പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വം പു​ന​സം​ഘ​ടി​പ്പി​ച്ചു. പി.​ജെ.​ജോ​സ​ഫ് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്ത് തു​ട​രും. അ​ടു​ത്തി​ടെ പാ​ർ​ട്ടി​യി​ൽ ല​യി​ച്ച പി.​സി.​തോ​മ​സാ​കും ഇ​നി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ.

ജോ​സ​ഫി​ന്‍റെ വി​ശ്വ​സ്ത​ൻ മോ​ൻ​സ് ജോ​സ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​ൻ പ​ദ​വി വ​ഹി​ക്കും. മു​തി​ർ​ന്ന നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ ടി.​യു.​കു​രു​വി​ള​യ്ക്ക് ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ പ​ദ​വി ന​ൽ​കി.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു മു​ൻ​പാ​ണ് പി.​സി.​തോ​മ​സ് വി​ഭാ​ഗം എ​ൻ​ഡി​എ വി​ട്ട് ജോ​സ​ഫ് ഗ്രൂ​പ്പി​ൽ ല​യി​ച്ച​ത്. സീ​റ്റ് വി​ഭാ​ജ​ന​ത്തി​ൽ ബി​ജെ​പി നേ​തൃ​ത്വം അ​വ​ഗ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു മു​ന്ന​ണി​മാ​റ്റി. പു​ന​സം​ഘ​ട​ന​യോ​ടെ പി.​സി.​തോ​മ​സ് പാ​ർ​ട്ടി​യി​ലെ ര​ണ്ടാ​മ​നാ​യി.