പ​ഞ്ചാ​ബി​നെ​തി​രെ കോ​ൽ​ക്ക​ത്ത​യ്ക്ക് അ​ഞ്ച് വി​ക്ക​റ്റ് ജ​യം

11:35 PM Apr 26, 2021 | Deepika.com
അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ല്ലി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രെ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന് അ​ഞ്ച് വി​ക്ക​റ്റ് ജ​യം. രാ​ഹു​ൽ ത്രി​പാ​ഠി, ഇ​യോ​ൻ മോ​ർ​ഗ​ൻ എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് കോ​ൽ​ക്ക​ത്ത​യ്ക്ക് അ​നാ​യാ​സ വി​ജ​യം സ​മ്മാ​നി​ച്ച​ത്. പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി​യ 124 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം കോ​ൽ​ക്ക​ത്ത 16.4 ഓ​വ​റി​ൽ മ​റി​ക​ട​ന്നു. സ്കോ​ർ:- പ​ഞ്ചാ​ബ് 123-9, കോ​ൽ​ക്ക​ത്ത 126-5.

നി​തീ​ഷ് റാ​ണ (9), ശു​ഭ്മാ​ൻ ഗി​ൽ (0) ഓ​പ്പ​ണിം​ഗ് കൂ​ട്ട്കെ​ട്ട് ത​ക​ർ​ന്നി​ട​ത്തു​നി​ന്നും ത്രി​പാ​ഠി​യും മോ​ർ​ഗ​നും ചേ​ർ​ന്ന് കോ​ൽ​ക്ക​ത്ത​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ത്രി​പാ​ഠി 32 പ​ന്തി​ൽ ഏ​ഴ് ഫോ​ർ ഉ​ൾ​പ്പെ​ടെ 41 റ​ണ്‍​സ് നേ​ടി.

സു​നി​ൽ ന​രേ​യ​നെ പൂ​ജ്യ​ത്തി​നും ആന്ദ്രേ റ​സ​ലി​നെ പ​ത്ത് റ​ണ്‍​സി​നും കോ​ൽ​ക്ക​ത്ത​യ്ക്ക് ന​ഷ്ട​മാ​യി. എ​ന്നാ​ൽ ക്രീ​സി​ൽ നി​ല​യു​റ​പ്പി​ച്ച മോ​ർ​ഗ​ൻ ദി​നേ​ഷ് കാ​ർ​ത്തി​കി​നോ​പ്പം ചേ​ർ​ന്ന് കോ​ൽ​ക്ക​ത്ത​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു.

40 പ​ന്തി​ൽ 47 റ​ണ്‍​സെ​ടു​ത്ത് മോ​ർ​ഗ​നും ആ​റ് പ​ന്തി​ൽ 12 റ​ണ്‍​സു​മാ​യി കാ​ർ​ത്തി​കും പു​റ​ത്താ​കാ​തെ നി​ന്നു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പ​ഞ്ചാ​ബ് നി​ശ്ചി​ത 20 ഓ​വ​റി​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 123 റ​ണ്‍​സ് നേ​ടി​യ​ത്.

ഓ​പ്പ​ണ​റു​മാ​രാ​യ കെ.​എ​ൽ. രാ​ഹു​ലും (19) മ​യ​ങ്ക് അ​ഗ​ർ​വാ​ളും (31) പ​ഞ്ചാ​ബി​ന് ഭേ​ദ​പ്പെ​ട്ട തു​ട​ക്കം കു​റി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ക്രീ​സി​ലെ​ത്തി​യ ആ​ർ​ക്കും തി​ള​ങ്ങാ​നാ​യി​ല്ല. 34 പ​ന്തി​ൽ 31 റ​ണ്‍​സ് നേ​ടി​യ മ​യ​ങ്ക് അ​ഗ​ർ​വാ​ളാ​ണ് പ​ഞ്ചാ​ബ് നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ. രാ​ഹു​ലി​നും മ​യ​ങ്ക് അ​ഗ​ർ​വാ​ളി​നും പു​റ​മേ പു​ര​ൻ (19), ഷാ​രൂ​ഖ് ഖാ​ൻ (13), ക്രി​സ് ജോ​ർ​ദാ​ൻ (30) എ​ന്നി​വ​ർ​ക്ക് മാ​ത്ര​മേ ര​ണ്ട​ക്കം കാ​ണാ​ൻ സാ​ധി​ച്ചു​ള്ളു.

കോ​ൽ​ക്ക​ത്ത​യ്ക്കാ​യി പ്ര​സി​ദ് കൃ​ഷ്ണ നാ​ല് ഓ​വ​റി​ൽ 30 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. സു​നി​ൽ ന​രേ​യ​നും പാ​റ്റ് ക​മ്മി​ൻ​സ​നും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.