ചണ്ഡീഗഡ്: ഹരിയാനയിൽ 18 വയസ് മുതലുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകും. ആരോഗ്യമന്ത്രി അനിൽ വിജ് ആണ് ഇക്കാര്യം അറിയിച്ചത്. ഹരിയാന സർക്കാർ 40 ലക്ഷം കോവിഷീൽഡ് വാക്സിനും 26 ലക്ഷം കോവാക്സിൻ വാക്സിനും ഓർഡർ നൽകി. ഹരിയാനയിലെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകും. അനിൽ വിജ് ട്വീറ്റ് ചെയ്തു.
നേരത്ത, 18 വയസ് മുതലുള്ള 1.1 കോടി ആളുകൾക്ക് മെയ് ഒന്ന് മുതൽ സംസ്ഥാനത്തൊട്ടാകെ കോവിഡ് വാക്സിനേഷൻ നൽകുമെന്നും വാക്സിൻ അഡ്മിനിസ്ട്രേഷനായി 880 കോടി രൂപ ചെലവഴിക്കുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖത്തർ അറിയിച്ചിരുന്നു. ഹരിയാനയിൽ വാക്സിനേഷനായുള്ള രജിസ്ട്രേഷൻ ഏപ്രിൽ 28 ന് ആരംഭിക്കും.
ഹരിയാനയിൽ 18 വയസ് മുതലുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകും
11:33 PM Apr 26, 2021 | Deepika.com