ജനീവ: കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ഇന്ത്യയുടെ അവസ്ഥ ഹൃദയഭേദകത്തിനും അപ്പുറമെന്ന് ലോകാരോഗ്യ സംഘടന. സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യയ്ക്ക് നൽകുമെന്നും ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചു.
ആയിരക്കണക്കിന് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, മുൻകൂട്ടി നിർമിച്ച മൊബൈൽ ഫീൽഡ് ആശുപത്രികൾ, ലബോറട്ടറി സാധനങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കൾ ഇന്ത്യയ്ക്ക് കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു. ലോകാരോഗ്യ സംഘടനയിലെ 2,600 ൽ അധികം വിദഗ്ധരോട് ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകരുമായി സഹകരിച്ച് പ്രവർത്തിക്കാൻ നിർദേശിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ അവസ്ഥ ഹൃദയഭേദകത്തിനും അപ്പുറം; സാധ്യമായ സഹായമെല്ലാം നൽകും: ലോകാരോഗ്യ സംഘടന
10:39 PM Apr 26, 2021 | Deepika.com