പ​ഞ്ചാ​ബി​ല്‍ രാ​ത്രി​കാ​ല ക​ര്‍​ഫ്യൂ​വും വാ​രാ​ന്ത്യ ലോ​ക്ക്ഡൗ​ണും പ്ര​ഖ്യാ​പി​ച്ചു

10:24 PM Apr 26, 2021 | Deepika.com
ച​ണ്ഡീ​ഗ​ഢ്: കോ​വി​ഡ് രൂ​ക്ഷ​മാ​യ​തോ​ടെ പ​ഞ്ചാ​ബി​ല്‍ രാ​ത്രി​കാ​ല ക​ര്‍​ഫ്യൂ ഏ​ര്‍​പ്പെ​ടു​ത്തി. വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ പു​ല​ര്‍​ച്ചെ അ​ഞ്ചു വ​രെ​യാ​ണ് ക​ര്‍​ഫ്യൂ. വാ​രാ​ന്ത്യ ലോ​ക്ക്ഡൗ​ണും സം​സ്ഥാ​ന​ത്ത് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വെ​ള​ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ചു വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്ക് മാ​ത്ര​മേ ജ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ങ്ങാ​വൂ എ​ന്നും ലോ​ക്ക്ഡൗ​ണ്‍, ക​ര്‍​ഫ്യൂ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് ജ​ന​ങ്ങ​ള്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സിം​ഗ് അ​ഭ്യ​ര്‍​ഥി​ച്ചു.