നാഗ്പുർ: മഹാരാഷ്ട്രയിൽ ക്രിമിനൽ പശ്ചാത്തലമുള്ളയാളെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടു പേർ പിടിയിൽ. നാഗ്പുരിലെ പച്ച്പാവോലി മേഖലയിലാണ് സംഭവം.
ഞായറാഴ്ച രാത്രിയാണ് സംഭവം. ഇന്ദ്രജീത്ത്(32)ആണ് കൊല്ലപ്പെട്ടത്. മൂർച്ചയേറിയ ആയുധം കൊണ്ടുള്ള മാരകമായ മുറിവാണ് മരണകാരണം.
കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ കുട്ടികളുമായി കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇന്ദ്രജീത്ത് വഴക്കുണ്ടായിരുന്നു. ഇതിനു തുടർച്ചയായി നടന്ന സംഭവത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. അറസ്റ്റിലായവർക്ക് 2019ൽ നടന്ന ഒരു കൊലക്കേസിലും പങ്കുള്ളതായി സംശയിക്കുന്നുവെന്ന് പോലീസ് അറിയിച്ചു.
കൊലപാതകം; പ്രായപൂർത്തിയാകാത്ത രണ്ടു പേർ അറസ്റ്റിൽ
09:59 PM Apr 26, 2021 | Deepika.com