അഹമ്മദാബാദ്: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് 124 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 123 റണ്‍സ് നേടിയത്.
ഓപ്പണറുമാരായ കെ.എൽ. രാഹുലും (19) മയങ്ക് അഗർവാളും (31) പഞ്ചാബിന് ഭേദപ്പെട്ട തുടക്കം കുറിച്ചിരുന്നു. എന്നാൽ പിന്നീട് ക്രീസിലെത്തിയ ആർക്കും തിളങ്ങാനായില്ല. 34 പന്തിൽ 31 റണ്‍സ് നേടിയ മയങ്ക് അഗർവാളാണ് പഞ്ചാബ് നിരയിൽ ടോപ് സ്കോറർ.
രാഹുലിനും മയങ്ക് അഗർവാളിനും പുറമേ പുരൻ (19), ഷാരൂഖ് ഖാൻ (13), ക്രിസ് ജോർദാൻ (30) എന്നിവർക്ക് മാത്രമേ രണ്ടക്കം കാണാൻ സാധിച്ചുള്ളു.
കോൽക്കത്തയ്ക്കായി പ്രസിദ് കൃഷ്ണ നാല് ഓവറിൽ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. സുനിൽ നരേയനും പാറ്റ് കമ്മിൻസനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
പഞ്ചാബിനെതിരെ കോൽക്കത്തയ്ക്ക് 124 റണ്‍സ് വിജയലക്ഷ്യം
09:46 PM Apr 26, 2021 | Deepika.com