യുപിയിൽ കോവിഡ് രൂക്ഷം; പ്രതിദിന രോഗികൾ ഇന്നും 30,000ത്തിനു മുകളിൽ
09:35 PM Apr 26, 2021 | Deepika.com
ലക്നോ: കോവിഡ് വ്യാപനം രൂക്ഷമായി ഉത്തർപ്രദേശ്. യുപിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 33,574 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 249 പേര് മരിച്ചു. 24 മണിക്കൂറിനിടെ 26,719 പേരാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി മൂന്ന് ലക്ഷത്തിന് മുകളിൽ ആളുകൾ ചികിത്സയില്‍ കഴിയുന്നുണ്ട്.