വാ​ക്സി​ന്‍ വി​ല കു​റ​യ്ക്ക​ണം; മ​രു​ന്ന് ക​മ്പ​നി​ക​ള്‍​ക്ക് ക​ത്ത​യ​ച്ചെ​ന്ന് കേ​ന്ദ്രം

08:55 PM Apr 26, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍റെ വി​ല കു​റ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​രു​ന്ന് ക​മ്പ​നി​ക​ള്‍​ക്ക് ക​ത്ത് അ​യ​ച്ചെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നും, ഭാ​ര​ത് ബ​യോ​ടെ​ക്കി​നു​മാ​ണ് ക​ത്ത​യ​ച്ച​ത്.

കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന്‍റെ ഒ​രു ഡോ​സി​ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക് 600 രൂ​പ​യും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് 400 രൂ​പ​യു​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രു​മാ​യു​ള്ള ക​രാ​റി​ൽ സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് നി​ശ്ച​യി​ച്ച നി​ര​ക്ക്.

കോ​വാ​ക്സി​ൻ സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് ഡോ​സി​ന് 600 രൂ​പ നി​ര​ക്കി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്ക് ഡോ​സി​ന് 1200 രൂ​പ നി​ര​ക്കി​ലും വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഭാ​ര​ത് ബ​യോ​ടെ​ക് അ​റി​യി​ച്ചി​രു​ന്നു.