ര​ക്ത​ക്ഷാ​മ​ത്തി​ന് സാ​ധ്യ​ത; വാ​ക്സീ​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ന് മു​മ്പ് ര​ക്ത​ദാ​ന​ത്തി​ന് ത​യാ​റാ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

07:25 PM Apr 26, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ക്ത​ക്ഷാ​മ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും 18നും 45​നും ഇ​ട​യി​ൽ പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​ർ വാ​ക്സീ​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ന് മു​മ്പ് ര​ക്ത​ദാ​ന​ത്തി​ന് ത​യാ​റാ​ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

വാ​ക്സീ​ൻ സ്വീ​ക​രി​ച്ചാ​ൽ ഒ​രു മാ​സ​ത്തേ​ക്ക് ര​ക്ത​ദാ​നം പാ​ടി​ല്ല. അ​തി​നാ​ലാ​ണ് നേ​ര​ത്തേ ര​ക്ത​ദാ​നം ന​ട​ത്താ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്ന​ത്. സ​ന്ന​ദ്ധ, യു​വ​ജ​ന​സം​ഘ​ട​ന​ക​ൾ ഇ​തി​ൽ ഇ​ട​പെ​ട്ട് ന​ട​പ​ടി​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.