സൂ​റ​ത്തി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; നാ​ല് മ​ര​ണം

07:21 PM Apr 26, 2021 | Deepika.com
സൂ​റ​ത്ത്: ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ നാ​ലു പേ​ർ മ​രി​ച്ചു. സൂ​റ​ത്തി​ലെ സ്റ്റേ​ഷ​ന്‍ റോ​ഡി​ലു​ള്ള ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ അ​ഞ്ചാം നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​യു​ഷ് ആ​ശു​പ​ത്രി​യി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ക​ഴി​ഞ്ഞ രോ​ഗി​ക​ളാ​ണ് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത്.

അ​പ​ക​ട സ​മ​യം 10 രോ​ഗി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നും മ​റ്റ് രോ​ഗി​ക​ളെ സ​മീ​പ​ത്തെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്നും സൂ​റ​ത്ത് മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ശി​ഷ് നാ​യി​ക് പ​റ​ഞ്ഞു. ഷോ​ര്‍​ട്ട്‌​സ​ര്‍​ക്ക്യൂ​ട്ട് ആ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ക​ഴി​ഞ്ഞ​യാ​ഴ്ച മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ർ​ഘാ​റി​ൽ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 15 കോ​വി​ഡ് രോ​ഗി​ക​ൾ മ​രി​ച്ചി​രു​ന്നു.