ബാങ്കോംഗ്: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച തായ്ലൻഡ് പ്രധാനമാന്ത്രിക്ക് പിഴ ശിക്ഷ. പ്രയൂത്ത് ചാൻ ഔച്ചയ്ക്കാണ് 6,000 ബാത്ത്(14,202 രൂപ) പിഴ വിധിച്ചത്. തിങ്കളാഴ്ച ബാങ്കോംഗ് നഗരത്തിലെത്തിയ പ്രധാനമന്ത്രി മാസ്ക് ധരിച്ചിരുന്നില്ല. അതിനാലാണ് പിഴ വിധിച്ചതെന്ന് ബാങ്കോംഗ് ഗവർണർ അറിയിച്ചു.
പ്രധാനമന്ത്രി, താൻ മാസ്ക് ധരിക്കാത്ത ഒരു ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. പിന്നീട് ഈ ഫോട്ടോ പ്രധാനമന്ത്രിയുടെ പേജില്‍ നിന്നും നീക്കം ചെയ്തിരുന്നു. കോവിഡ് നിയമം തെറ്റിച്ചത് സംബന്ധിച്ച് കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് ബാങ്കോംഗ് ഗവര്‍ണര്‍ ഫേസ്ബുക്കിൽ കുറിച്ചു.
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച തായ്ലൻഡ് പ്രധാനമന്ത്രിക്ക് പിഴ ശിക്ഷ
07:08 PM Apr 26, 2021 | Deepika.com