വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ പൊ​തു​ജ​നം വേ​ണ്ട; ആ​ഹ്ലാ​ദ​പ്ര​ക​ട​നം ഒ​ഴി​വാ​ക്ക​ണം

06:32 PM Apr 26, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം വ​രു​ന്ന മേ​യ് ര​ണ്ടി​നും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ക്കാ​ര്യം ഇ​ന്ന് ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗം ച​ർ​ച്ച ചെ​യ്തു തീ​രു​മാ​നം കൈ​ക്കൊ​ണ്ടു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. ബ​ന്ധ​പ്പെ​ട്ട​വ​ർ മാ​ത്രം വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​യാ​ൽ മ​തി. പൊ​തു​ജ​നം വേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വോ​ട്ടെ​ണ്ണ​ൽ ഡ്യൂ​ട്ടി​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ, കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്ക് മാ​ത്ര​മേ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലേ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​കൂ.

ര​ണ്ട് ഡോ​സ് വാ​ക്സീ​ൻ എ​ടു​ത്ത​വ​ർ​ക്കും ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ർ​ക്കും മാ​ത്ര​മേ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലേ​ക്ക് ക​ട​ക്കാ​വൂ. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ട​ക്കം ഈ ​നി​ബ​ന്ധ​ന ബാ​ധ​ക​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.