കേ​ന്ദ്ര തെ​ര. ക​മ്മീ​ഷ​നെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്കു​മെ​ന്ന് മ​ദ്രാ​സ് ഹൈക്കോ​ട​തി

08:24 PM Apr 26, 2021 | Deepika.com
ചെ​ന്നൈ: കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം. കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ വ്യാ​പ​ന​ത്തി​ന് തെ​ര. ക​മ്മീ​ഷ​ന് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും തെ​ര. ക​മ്മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്കേ​ണ്ടി വ​രു​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സ​ജി​ബ് ബാ​ന​ർ​ജി​യാ​ണ് വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ കൃ​ത്യ​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ല്ലെ​ങ്കി​ൽ മേ​യ് ര​ണ്ടി​ന് ന​ട​ക്കു​ന്ന വോ​ട്ടെ​ണ്ണ​ൽ ത​ട​യേ​ണ്ടി വ​രു​മെ​ന്നും കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ള്‍ ന​ട​ക്കു​മ്പോ​ള്‍ നി​ങ്ങ​ള്‍ അ​ന്യ​ഗ്ര​ഹ​ത്തി​ലാ​യി​രു​ന്നോ​യെ​ന്നും കോ​വി​ഡ് വ്യാ​പ​നം ന​ട​ക്കാ​തി​രി​ക്കാ​ന്‍ എ​ന്തു ന​ട​പ​ടി​യാ​ണ് നി​ങ്ങ​ള്‍ സ്വീ​ക​രി​ച്ച​തെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ചോ​ദ്യ​മു​ന്ന​യി​ച്ചു. വോ​ട്ടെ​ണ്ണ​ല്‍ ദി​ന​ത്തി​ല്‍ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ഈ ​മാ​സം 30ന് ​ഉ​ള്ളി​ൽ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നും ത​മി​ഴ്‌​നാ​ട് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.