തിരുവനന്തപുരം: സംസ്ഥാനത്ത് 70 ആരോഗ്യപ്രവർത്തകർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 17, കാസര്‍ഗോഡ് 12, വയനാട് ഒൻപത്, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് ജില്ലകളിൽ ആറ് വീതം, കൊല്ലം, എറണാകുളം, കോഴിക്കോട് മൂന്ന് വീതം, പത്തനംതിട്ട രണ്ട്, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
അതേസമയം, കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 20,088 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1,502 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. നിലവില്‍ 2,32,812 പേരാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7,943 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 11,89,267 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്ത് 70 ആരോഗ്യപ്രവർത്തകർക്ക് കൂടി കോവിഡ്
06:05 PM Apr 26, 2021 | Deepika.com