ധാക്ക: കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയുമായുള്ള അതിർത്തികൾ അടച്ച് ബംഗ്ലാദേശ്. ഇന്ത്യയുമായി പങ്കിടുന്ന അതിർത്തികൾ 14 ദിവസത്തേക്ക് ബംഗ്ലാദേശ് പൂർണമായും അടച്ചിടും. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ നിന്നുള്ളവർക്ക് രാജ്യം വിലക്കേർപ്പെടുത്തിയതായി ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസാദുസമാൻ ഖാൻ കമൽ അറിയിച്ചു.
വ്യാഴായ്ച നടന്ന മന്ത്രിതല ചർച്ചയിൽ ഇന്ത്യൻ അതിർത്തികൾ അടയ്ക്കാനുള്ള നിർദേശം തള്ളിയിരുന്നു. എന്നാൽ ഇന്ത്യയിൽ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് റിപ്പോർട്ട്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജർമിനി, ഇറാൻ, യുകെ, കാനഡ, യുഎഇ എന്നീ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് നിർത്തിയിരുന്നു.
കോവിഡ് വ്യാപനം രൂക്ഷം; ഇന്ത്യയുമായുള്ള അതിർത്തികൾ അടച്ച് ബംഗ്ലാദേശ്
11:27 PM Apr 25, 2021 | Deepika.com