ഗ്രീ​സ്മാ​ന്‍റെ ഇ​ര​ട്ട ഗോ​ളി​ൽ ബാ​ഴ്സ ര​ണ്ടാ​മ​ത്

10:05 PM Apr 25, 2021 | Deepika.com
ബാ​ഴ്സ​ലോ​ണ: വി​ല്ല​റ​യ​ലി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ലാ ​ലി​ഗ​യി​ൽ ബാ​ഴ്സ​ലോ​ണ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡി​നേ​ക്കാ​ൾ ര​ണ്ട് പോ​യി​ന്‍റ് മാ​ത്രം പി​ന്നി​ലാ​ണ് ബാ​ഴ്സ. റ​യ​ൽ മാ​ഡ്രി​ഡി​നെ പി​ൻ‌​ത​ള്ളി​യാ​ണ് ബാ​ഴ്സ മു​ന്നി​ലേ​ക്ക് ക​യ​റി​യ​ത്.

ബാ​ഴ്സ​യേ​ക്കാ​ൾ ഒ​രു പോ​യി​ന്‍റ് പി​ന്നി​ലാ​ണ് റ​യ​ൽ നി​ല​വി​ൽ. ക​ഴി​ഞ്ഞ ദി​വ​സം ബെ​റ്റി​സു​മാ​യു​ള്ള ക​ളി​യി​ൽ ഗോ​ളി​ല്ലാ സ​മ​നി​ല വ​ഴ​ങ്ങി​യ​താ​ണ് റ​യ​ലി​ന് വി​ന​യാ​യ​ത്. റ​യ​ലി​നേ​ക്കാ​ൾ‌ ഒ​രു മ​ത്സ​രം കു​റ​ച്ചാ​ണ് ബാ​ഴ്സ ക​ളി​ച്ചി​രി​ക്കു​ന്ന​ത്.

അ​ന്‍റോ​ണി​യോ ഗ്രീ​സ്മാ​ന്‍റെ ഇ​ര​ട്ട ഗോ​ളി​ലാ​ണ് ബാ​ഴ്സ വി​ല്ല​റ​യ​ലി​നെ പ​രാ​ജ‍​യ​പ്പെ​ടു​ത്തി​യ​ത്. വി​ല്ല​റ​യ​ലാ​യി​രു​ന്നു ആ​ദ്യം ലീ​ഡ് എ​ടു​ത്ത​ത്. 26 ാം മി​നി​റ്റി​ൽ‌ സാ​മു​വ​ൽ ചു​ക്‌​വ്യൂ​സെ​യി​ലൂ​ടെ വി​ല്ല​റ​യ​ൽ മു​ന്നി​ലെ​ത്തി.

തൊ​ട്ട​ടു​ത്ത മി​നി​റ്റി​ൽ ഗ്രീ​സ്മാ​ൻ ബാ​ഴ്സ​യെ ഒ​പ്പ​മെ​ത്തി​ച്ചു. പ​ത്ത് മി​നി​റ്റി​നു​ള്ളി​ൽ ര​ണ്ടാം ഗോ​ൾ നേ​ടി​യ ലീ​ഡും വി​ജ​യ​വും ഗ്രീ​സ്മാ​ൻ ഉ​റ​പ്പി​ച്ചു.