തൃശൂർ: സീരിയൽ താരം ആദിത്യൻ ജീവനൊടുക്കാൻ ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ച നിലയിൽ കാറിനുള്ളിൽ കണ്ടെത്തിയ ആദിത്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ സ്വരാജ് റൗണ്ടിനടുത്തുള്ള നടുവിനാലിലെ ഇടറോഡിൽ കാനയിലേക്ക് ചെരിഞ്ഞ നിലയിലായിരുന്നു കാർ.
അപകടം അറിഞ്ഞെത്തിയ നാട്ടുകാരാണ് കാറിനുള്ളിൽ ആദിത്യനെ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സിയലാണ്.
നടിയും ഭാര്യയുമായ അമ്പിളി ദേവിയുമായുള്ള വിവാഹ മോചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അടുത്തിടെ ഓൺലൈൻ മാധ്യമങ്ങളിൽ വാർത്തയായിരുന്നു.
കൈ ഞരമ്പ് മുറിച്ച് കാറിനുള്ളിൽ; സീരിയൽ നടൻ ആദിത്യൻ ജീവനൊടുക്കാൻ ശ്രമിച്ചു
09:16 PM Apr 25, 2021 | Deepika.com